സുധാകരന്‍ നിരാഹാര സമരം ഇന്നവസാനിപ്പിക്കും

സുധാകരന്‍ നിരാഹാര സമരം ഇന്നവസാനിപ്പിക്കും

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം കെ.സുധാകരന്‍ ഇന്നവസാനിപ്പിക്കും. 9 ദിവസത്തെ സമരത്തിനു ശേഷം കണ്ണൂര്‍ രാഷ്ട്രിയത്തിലേക്ക് ശക്തമായ തിരിച്ചെത്തുകയാണ് അദ്ദേഹം.അതേസമയം ഗുഢാലോചനയിലേക്കും അന്വേഷണം നീളുന്നതോടെ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ് സിപിഎം.

നേരത്തെ മകന്‌റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഷുഹൈബിന്‌റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ ഏറെക്കുറെ നിശബ്ദനായിരുന്ന സുധാകരന്‍ കൂടുതല്‍ കരുത്തുനേടി തിരിച്ചെത്തുക കൂടിയാകുന്നതോടെ, സിപിഎം പുതിയ പ്രചാരണ വഴികള്‍ തേടുകയാണ്.

Facebook Comments