ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ശ്രീദേവിയുടേത് കൊലപാതകമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യുഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ഗുരൂഹത ആരോപിച്ച് സുബ്രഹ്മണ്യന്‍ സ്വാമി.ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്നും, മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതുവരെ കാത്തിരിക്കാമെന്നും സ്വാമി പറഞ്ഞു.

വീര്യമേറിയ മദ്യം ശ്രീദേവി കഴിക്കുമായിരുന്നില്ല പിന്നെ എങ്ങനെയാണ് അവരുടെ ശരീരത്തില്‍ മദ്യം എത്തിയതെന്നും , സിസിടിവി ക്യാമറകള്‍ക്ക് എന്തു സംഭവിച്ചുെന്നും അദ്ദേഹം ചോദിക്കുന്നു.

ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന്് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.സിനിമാ നടിമാരും ദാവൂദും തമ്മിലുള്ളത് ബന്ധമുണ്ട്. അതേ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും സ്വാമി പറഞ്ഞു.

Facebook Comments