ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടുകിട്ടിയേക്കും

ശ്രീദേവിയുടെ മൃതദേഹം ഇന്ന് വിട്ടുകിട്ടിയേക്കും

ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിച്ചേക്കുമെന്ന് ഒരു അറബ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദുബായ് പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്‌റ് മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.

മരണകാരണം സംബന്ധിച്ച ആശയകുഴപ്പത്തെ തുടര്‍ന്ന് മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ആദ്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്ന് പറഞ്ഞ സംഭവത്തില്‍ പിന്നീട് ബാത്ത്‌റൂമില്‍ വീണാണ് മരണമെന്നും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇന്നലെ ഫോറന്‍സിക് പരിശോധന ഫലം പുറത്തുവന്നതോടെയാണ് കാര്യങ്ങളില്‍ വ്യക്തത വന്നത്. ബാത്ത്‌റൂമിലെ ബാത്ത്ടബില്‍ മുങ്ങിമരിച്ചുവെന്നാണ് പരിശോധനാഫലം

ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഭര്‍ത്താവ് ബോണി കപൂറിനോട് ദുബായില്‍ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Facebook Comments