നിയസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

നിയസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: നിയസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയസഭയില്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ഡയസിനു മുന്നില്‍ നിന്നും മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ നേതാക്കാള്‍ ബാനറുയര്‍ത്തി സ്പീക്കറുടെ കാഴ്ച മറച്ചു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ബഹളം.

ചെയറിനോട് മാന്യത കാട്ടണമന്നും ജനാധിപത്യത്തോട് ബഹുമാനം ഉണ്ടെങ്കില്‍ ഇങ്ങനെ കാണിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് ഇതിനോട് പ്രതികരിക്കാതെയിരിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍. പ്രതിപക്ഷം നടുത്തളത്തിലിരുന്നു പ്രതിഷേധിക്കുന്നു. ഇന്നലത്തെതിനു സമാനമായി ഇന്നും നിയമസഭാ സ്തംഭിക്കാനണ് സാധ്യത.

Facebook Comments