നിയമസഭയിലെ സംഘര്‍ഷം: കേസ് പിന്‍വലിച്ചു

നിയമസഭയിലെ സംഘര്‍ഷം: കേസ് പിന്‍വലിച്ചു

തിരുവനന്തപുരം: നിയമസഭയില്‍ കഴിഞ്ഞ സര്‍ക്കാരിന്‌റെ കാലത്ത് അരങ്ങേറിയ കൈയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. 2015ല്‍ അന്നത്തെ ധനകാര്യ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണ് നിയമസഭയില്‍ സംഘര്‍ഷം അരങ്ങേറിയത്. സംഭവത്തില്‍ ആറ് എല്‍.ഡി.എഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസാണ് പിന്‍വലിച്ചത്. കേസില്‍ പ്രതിയായ വി. ശിവന്‍കുട്ടിയുടെ അപേക്ഷ പ്രകാരമാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

പ്രതിയായ ആളുടെ അപേക്ഷ മാനിച്ച് കേസ് പിന്‍വലിക്കുന്നതിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു.

2015 മാര്‍ച്ച് 13 ന് നടന്ന സംഘര്‍ഷത്തില്‍ രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സഭയ്ക്കുള്ളിലുണ്ടായിരുന്നു.ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്. നിയമസഭയുടെ ചരിത്രത്തില്‍ ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്

Facebook Comments