മധുവിന്‌റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ കുമ്മനത്തിന്‌റെ ഉപവാസം

മധുവിന്‌റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ കുമ്മനത്തിന്‌റെ ഉപവാസം

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മധുവിന്‌റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‌റ് കുമ്മനം രാജശേഖരന്‍ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവാസമിരിക്കും.
മധുവിന്റെ ദാരുണമായ മരണത്തിനിടയാക്കിയ കേരളത്തിലെ സാമൂഹ്യ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുളള കുറ്റകരമായ പങ്കില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കുന്നത്.

ആദിവാസികളുടെ ക്ഷേമത്തിലും സംരക്ഷണം നല്‍കുന്നതിലും പരാജയപ്പെട്ട എ.കെ ബാലന്‍ രാജിവയ്ക്കുക,
പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചതായി അവകാശപ്പെടുന്ന തുക സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കുമ്മനം ഉപവാസമിരിക്കുന്നത്.

Facebook Comments