പൊലീസും യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിനു മുന്നില്‍ എറ്റുമുട്ടി

പൊലീസും യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിനു മുന്നില്‍ എറ്റുമുട്ടി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‌റെ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചേരിതിരിഞ്ഞ് എറ്റുമുട്ടുകയായിരുന്നു. പ്രവര്‍ത്തകര്‍ പൊലീസിനും സെക്രട്ടറിയേറ്റിനും നേരെ കല്ലെറിഞ്ഞു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷും നിരാഹാമിരിക്കുന്ന പന്തലിന് സമീപത്ത് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണം അഴിച്ചുവിടുന്നത്

Facebook Comments