കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐ സിപിഎമ്മിനോട് മത്സരിക്കുന്നു: ബല്‍റാം

കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐ സിപിഎമ്മിനോട് മത്സരിക്കുന്നു: ബല്‍റാം

കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐയെന്ന് വി.ടി ബല്‍റാം. മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രതിഷേധക്കുറിപ്പിലാണ് ബല്‍റാം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല.

കേരളത്തിന്റെ ക്രമസമാധാനനില സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണെന്നും വി.ടി ബല്‍റാം പറയുന്നു

Facebook Comments