സിബിഐ അന്വേഷണം തന്നെ വേണമെന്ന് ഷുഹൈബിന്‌റെ പിതാവ്‌

സിബിഐ അന്വേഷണം തന്നെ വേണമെന്ന് ഷുഹൈബിന്‌റെ പിതാവ്‌

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നിയമസഭയിലെ നിലപാട് തള്ളി ഷുഹൈബിന്‌റെ പിതാവ്. മകന്‌റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കുടുംബം വ്യക്തമാക്കി.
മകന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം. എന്തിന് വേണ്ടി ഇത് ചെയ്തു എന്ന് അറിയണം. എന്റെ മകനുമായി ബന്ധമില്ലാത്തവരാണ് കൊലപാതകം നടത്തിയവരെല്ലാം. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചത് എന്നും എന്തിന് വേണ്ടി ആയിരുന്നു എന്നും അറിയണം. അതിന് സി.ബി.ഐ അന്വേഷണം കൂടിയേ തീരൂവെന്നും അവര്‍ വ്യക്തമാക്കി.
ഇപ്പോള്‍ അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെ ആണെന്ന് വിശ്വസിക്കുന്നില്ല. ഇനി ഒരു കുടുംബത്തിനും ഈ ഗതിയുണ്ടാകരുത്. ഇതോടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അവസാനമാകണം. ഇനി ഒരു ആച്ഛനും അമ്മയ്ക്കും മകനെ നഷ്ടപ്പെടരുത്. അതുകൊണ്ട് തന്നെ കേസന്വേഷണം കൃത്യമായി അന്വേഷണം നടക്കണമെന്നും ഷുഹൈബിന്‌റെ പിതാവ് പറഞ്ഞു.

Facebook Comments