നീരവ് മോദിയുടെ തട്ടിപ്പുത്തുക 20,000 കോടി കഴിഞ്ഞേക്കും

നീരവ് മോദിയുടെ തട്ടിപ്പുത്തുക 20,000 കോടി കഴിഞ്ഞേക്കും

ന്യുഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിയും പങ്കാളി മെഹുല്‍ ചോക്‌സിയും ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പ് 20,000 കോടി കഴിയുമെന്ന് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും വായ്പകള്‍ നല്‍കിയ മറ്റു ബാങ്കുകളില്‍ നിന്നു കൂടി എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് വിശദാംശങ്ങള്‍ തേടി. പിഎന്‍ബിയില്‍ ഇവര്‍ നടത്തിയ തട്ടിപ്പ് അന്വേഷിച്ചു വരികയാണ്.

സമീപവര്‍ഷങ്ങളില്‍ മറ്റു ബാങ്കുകള്‍ നല്‍കിയ വായ്പകള്‍, അതിനു നല്‍കിയ ഈട്, ഇപ്പോഴത്തെ സ്ഥിതി തുടങ്ങിയ വിവരങ്ങളാണ് കേന്ദ്ര എജന്‍സി സ്വീകരിക്കുന്നത്. മറ്റു ബാങ്കുകള്‍ 5000 മുതല്‍ 10000 കോടി രൂപയുടെ വായ്പകള്‍ നല്‍കിയിട്ടുണ്ടാകുമെന്നാണ് സൂചന.
വായ്പത്തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുവകകള്‍ ഈടായി സ്വീകരിച്ചാണ് കോടികള്‍ നല്‍കിയിട്ടുള്ളതെന്നും
വായ്പയെടുത്ത സ്ഥാപനങ്ങളില്‍ മിക്കവയും നാമമാത്ര ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്്…

Facebook Comments