സഫീറിന്‌റെ കൊലപാതകം : അഞ്ചു പേര്‍ പിടിയില്‍

സഫീറിന്‌റെ കൊലപാതകം : അഞ്ചു പേര്‍ പിടിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്‌റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു സിപിഐ അനുഭാവികള്‍ പിടിയില്‍. കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളാണ് പിടിയിലായത്.സഫീറിന്‌റെ അയല്‍വാസികളാണ് ഇവര്‍. രാഷട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് കൊലയെന്നും പൊലീസ് പറഞ്ഞു.
വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.ഇന്നലെ രാത്രി തുണിക്കടയില്‍ നില്‍ക്കുമ്പോള്‍ പിന്നിലൂടെ എത്തിയ സംഘം സഫീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സിപിഐ-മുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സഫീറിന്‌റെ കൊപാതകം.

Facebook Comments