ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

ചലച്ചിത്രതാരം ശ്രീദേവി(54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വച്ചായിരുന്നു അന്ത്യം.ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടിയാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചു.

ഇന്ത്യന്‍ സിനിമാലോകത്തെ താരറാണിയായി വാണ ശ്രീദേവി 1967ല്‍ തമിഴില്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. ശിവകാശിയിലായിരുന്നു ജനനം.ശ്രീദേവി അയ്യപ്പന്‍ എന്നായിരുന്നു മുഴുവന്‍ പേര്.
‘പൂമ്പാറ്റ’യിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. 1976 ല്‍ രജനീകാന്തിന്റെയും കമലാഹാസന്റെയും നായികയായി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ശ്രീദേവിക്ക്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ബോളിവുഡിലേക്ക് ചേക്കേറിയതോടെ സൂപ്പര്‍താരപദവിയിലെത്തി.

തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട് ശ്രീദേവി.ദേവരാഗം,കുമാരസംഭവം എന്നിങ്ങനെ 26 ഓളം മലയാളസിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് താരം അറിയപ്പെട്ടിരുന്നത്. 2013 ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസകാരം ലഭിച്ചു. ഈ വര്‍ഷം പുറത്തിറങ്ങുന്ന സീറോ ആണ് അവസാനചിത്രം

Facebook Comments