സിറിയയില്‍ വെടിനിര്‍ത്തലിന് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരം

സിറിയയില്‍ വെടിനിര്‍ത്തലിന് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരം

സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് അംഗീകാരം നല്‍കിയ യുഎന്‍ രക്ഷാസമിതിയുടെ നടപടി സ്വാഗതം ചെയ്ത് എക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടെറസ്. വെടിനിര്‍ത്തല്‍ എത്രയും വേഗത്തില്‍ നടപ്പാക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും ഗുട്ടെറസ് പ്രതികരിച്ചു. യുഎന്‍ തലവന്റെ വക്താവ് സ്റ്റീഫന്‍ ദുജറിക്കാണ് ഗുട്ടെറസിന്റെ വാക്കുകള്‍ മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന്മേല്‍ വ്യാഴാഴ്ച്ച നടന്ന വോട്ടെടുപ്പ് പലതവണ തടസപ്പെട്ടിരുന്നു.

Facebook Comments