പീസ് സ്‌കൂള്‍ സ്ഥാപകന്‍ ഹൈദരാബാദില്‍ അറസ്റ്റില്‍

പീസ് സ്‌കൂള്‍ സ്ഥാപകന്‍ ഹൈദരാബാദില്‍ അറസ്റ്റില്‍

കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളുടെ സ്ഥാപകനും മുജാഹിദ് പ്രഭാഷകനുമായ എം.എം. അക്ബര്‍ പിടിയില്‍. വിദേശത്തു നിന്ന് എത്തിയപ്പോള്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന കേസിലാണ് നടപടിയ. അക്ബറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു.

കൊച്ചി പൊലീസ് നല്‍കിയ ലുക്കൗട്ട് നോട്ടീസിനെ തുടര്‍ന്നാണ് നടപടി. വിദേശത്തു നിന്ന് എത്തിയപ്പോള്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഹൈദരാബാദിലെത്തി കൊച്ചി പൊലീസ് അക്ബറിനെ കസ്റ്റഡിയില്‍ എടുക്കും. സ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അക്ബറിനെതിരെ കേസെടുത്തിരുന്നു.

Facebook Comments