നിയമസഭാ സമ്മേളനം നാളെ മുതല്‍

നിയമസഭാ സമ്മേളനം നാളെ മുതല്‍

തിരുവനന്തപുരം: പ്രക്ഷുബ്ദമായ രാഷ്ട്രീയ കാലാവസ്ഥയില്‍ പതിനാലാം നിയമസഭയുടെ പത്താം സമ്മേളനം നാളെ ആരംഭിക്കും. ആകെ 24 ദിവസമായിരിക്കും സമ്മേളനം നടക്കുക. ആദ്യ ദിവസം 2017-2018 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

കണ്ണൂരിലെ ഷുഹൈബ് വധം, അട്ടപ്പാടിയില്‍ മധുവിന്‌റെ കൊലപാതകം, കോടഞ്ചേരിയിലെ ഗര്‍ഭിണിക്കു നേരെയുള്ള സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം തുടങ്ങിയ ആയുധങ്ങളുമായിയാണ് നാളെ പ്രതിപക്ഷം സഭയിലെത്തുന്നത്.

അതേസമയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെതിരെ യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ഉന്നയിക്കാനാകും ഭരണപക്ഷത്തിന്‌റെ നീക്കം.

Facebook Comments