ഇന്ത്യക്ക് ചരിത്ര നേട്ടം

ഇന്ത്യക്ക് ചരിത്ര നേട്ടം

കേപ്ടൗണ്‍:  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്‌റി 20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ രണ്ടു പരമ്പര സ്വന്താക്കുക എന്ന ചരിത്രം നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. സുരേഷ് റെയ്‌ന 43, ധവാന്‍ 47 എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മറ്റുള്ളവര്‍ക്കാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല.

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സിനു അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡുമിനി 55, ജോങ്കര്‍ 49 എന്നിവര്‍ മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്ക ആഞ്ഞടിച്ചെങ്കിലും ഇന്ത്യയുടെ കൃത്യതയാര്‍ന്ന ബൗളിങ് അവരെ പിടിച്ചുകെട്ടുകയായിരുന്നു. 43 റണ്‍സും നിര്‍ണായകമായ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സുരേഷ് റെയ്‌നയാണ് കളിയിലെ താരം.

Facebook Comments