ഡാറ്റാ അനലിറ്റിക്‌സ് അടക്കം പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്

ഡാറ്റാ അനലിറ്റിക്‌സ് അടക്കം പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും തുണയാകാന്‍ ഡാറ്റാ അനലിറ്റിക്‌സ് ഉള്‍പ്പടെയുള്ള പുതിയ സാങ്കേതിക വിദ്യകളുമായി തയ്യാറെടുത്തുകഴിഞ്ഞു. കഠിനമായ വിവരശേഖരങ്ങള്‍ ലളിതമാക്കി ചിത്രീകരിക്കുകയാണ് ആദ്യപടി. നിലവിലുള്ള കോണ്‍ഗ്രസിന്റെ കംപ്യൂട്ടര്‍ വിഭാഗം പുതിയ ഡേറ്റാ അനലിറ്റിക്‌സ് വിഭാഗവുമായി ലയിപ്പിച്ചുകഴിഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമാണ് പുത്തന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാഹുല്‍ഗാന്ധിയാണ്  ഇത് സംബന്ധിച്ച് ട്വിറ്ററിലൂടെ അറിയിച്ചത്.

ഐഡിഎഫ്‌സി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് സീനിയര്‍ ഫെലോയും പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റുമായ പ്രവീണ്‍ ചക്രവര്‍ത്തിയായിരിക്കും ഡേറ്റാ അനലിറ്റിക്‌സ് വിഭാഗത്തിന്റെ തലവന്‍. വോട്ടര്‍മാരുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും അഭിപ്രായങ്ങളും രാഷ്ട്രീയതാല്‍പര്യങ്ങളുമൊക്കെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലായിരിക്കും സെല്ലിന്റെ പ്രവര്‍ത്തനമെന്നാണ് സൂചന. ഏറ്റവും താഴേത്തട്ടിലുള്ള വോട്ടര്‍മാരുടെയും ബൂത്ത് പ്രതിനിധികളുടെയും അഭിപ്രായങ്ങള്‍ ഇനി മുതല്‍ പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. നിലവില്‍ സംസ്ഥാന നേതാക്കളുടെ മാത്രം അഭിപ്രായങ്ങള്‍ അറിഞ്ഞാണ് ഒരിടത്തെ രാഷ്ട്രീയഅവസ്ഥ മനസിലാക്കുന്നതെന്ന പോരായ്മ മാറ്റുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കൃത്യമായ രാഷ്ട്രീയചിത്രം ദേശീയനേതാക്കള്‍ക്കു ലഭ്യമാക്കുകയാണ് പദ്ധതി.

Facebook Comments