മധുവിന്‌റെ മരണത്തില്‍ പ്രതിഷേധമറിയിച്ച് വീരേന്ദര്‍ സേവാഗ്‌

മധുവിന്‌റെ മരണത്തില്‍ പ്രതിഷേധമറിയിച്ച് വീരേന്ദര്‍ സേവാഗ്‌

ന്യുഡല്‍ഹി: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കുട്ടം മര്‍ദ്ദിച്ചു കൊന്ന മധുവിന്‌റെ മരണത്തില്‍ പ്രതിഷേധമറിയിച്ച് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. മധുവിന്‌റെ ചിത്രത്തോട് കൂടി ട്വിറ്റര്‍ വഴിയാണ് സേവാഗ് പ്രതിഷേധം അറിയിച്ചത്.

ഒരു കിലോ അരിയാണ് മോഷ്ടിച്ചത് അതിനാണ് ഉബൈദ് അടങ്ങുന്ന സംഘം ആദിവാസി യുവാവിനെ അടിച്ചുകൊന്നത്. സംസ്‌ക്കാര സമ്പന്നമായ ഒരു സമൂഹത്തിന് ഇത് യോജിച്ചതല്ലെന്നും സംഭവം അപമാനകരമാണെന്നും സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

Facebook Comments