മോദി ചിലവേറിയ കാവല്‍ക്കാരനെന്ന് കപില്‍ സിബല്‍

മോദി ചിലവേറിയ കാവല്‍ക്കാരനെന്ന് കപില്‍ സിബല്‍

ന്യുഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ മോദിയെ വിടാതെ പിന്തുടര്‍ന്ന് കോണ്‍ഗ്രസ്. ലോകത്തിലെ ചിലവേറിയ കാവല്‍ക്കാരനാണു മോദി എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്ന് മോദി പറഞ്ഞതിന്‌റെ തൊട്ടടുത്ത ദിവസമാണ് കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയത്.
‘യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് 1.76 ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്നു മോദിജി എല്ലാ ദിവസവും പ്രസ്താവന നടത്താറുണ്ട്. അതൊരു ഊഹക്കണക്കു മാത്രമാണ്. അഴിമതി നടന്നിട്ടില്ലെന്നു പിന്നീട് കോടതി വ്യക്തമാക്കി. അതേസമയം, വജ്രവ്യാപാരി നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പും റോട്ടോമാക് ഉടമ വിക്രം കോഠാരിയുടെ ബാങ്ക് തട്ടിപ്പും ‘യഥാര്‍ഥ’ നഷ്ടമാണ്. എന്താണ് അദ്ദേഹം ഇക്കാര്യങ്ങളില്‍ നിശബ്ദനായിരിക്കുന്നത്?’- മുന്‍ കേന്ദ്രമന്ത്രി കൂടിയായ കപില്‍ സിബല്‍ ചോദിച്ചു.

Facebook Comments