മധുവിന് കലാലോകത്തിന്റെ ഐക്യദാര്‍ഢ്യം; കളിമണ്‍ ശില്‍പവുമായി ഡാവിഞ്ചി സുരേഷ്

മധുവിന് കലാലോകത്തിന്റെ ഐക്യദാര്‍ഢ്യം; കളിമണ്‍ ശില്‍പവുമായി ഡാവിഞ്ചി സുരേഷ്

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിനെ ശില്‍പത്തിലൂടെ പുനര്‍നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്. മധുവിനെ വിവസ്ത്രനാക്കി കൈകള്‍ ബന്ധിച്ച് പ്രതികള്‍ പകര്‍ത്തിയ ചിത്രത്തിന്റെ സമാനമായ രൂപമാണ് ശില്‍പത്തിലൂടെ പുനസൃഷ്ടിച്ചത്. കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍, പെയ്ന്റിങ്, ശില്‍പ്പ നിര്‍മ്മാണം എന്നിങ്ങനെ നിരവധി മേഖലകളില്‍ മികവ് തെളിയിച്ച കലാകാരനാണ് ഡാവിഞ്ചി സുരേഷ്.

അട്ടപ്പാടിയിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെടുന്നതിന് മുമ്പ് ആള്‍ക്കൂട്ടം കൈ കൂട്ടി കെട്ടി നിര്‍ത്തിയിരിക്കുന്ന യുവാവിന്റെ രൂപമാണ് പ്രതിഷേധമെന്നോണം സുരേഷ് നിര്‍മിച്ചത്. ശില്‍പത്തിന്റെ നിര്‍മാണ ദൃശ്യങ്ങളും സുരേഷ്‌ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം ആയിരത്തിലധികം പേര്‍ ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞു. ”ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നെയിനി പുന:സൃഷ്ടിക്കാന്‍ കഴിയില്ലല്ലോ സഹോദരാ” എന്ന കുറിപ്പോടെയാണ് സുരേഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശില്‍പം മധുവിന്റെ സ്മാരകമാക്കണമെന്നുള്ള ആവശ്യം വരെ പ്രതികരണമായി വന്നിട്ടുണ്ട്

Facebook Comments