മധുവിന്റെ കൊലപാതകത്തില്‍ വനം മന്ത്രിയുടെ ഇടപെടല്‍; ‘വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

മധുവിന്റെ കൊലപാതകത്തില്‍ വനം മന്ത്രിയുടെ ഇടപെടല്‍; ‘വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മധു കൊലപ്പെട്ട സംഭവത്തില്‍ അന്വേഷണവുമായി വനം വകുപ്പും. മധുവിനെ ആക്രമിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണമാണ് അന്വേഷിക്കുന്നത്. വനം വകുപ്പ് മന്ത്രി കെ. രാജുവാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കതിരെ ഉയര്‍ന്ന ഗുരുതര ആരോപണം അന്വേഷിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

പ്രതികള്‍ക്ക് മധുവിനെ കാട്ടില്‍ വച്ച് കാട്ടികൊടുത്തത് വനം വകുപ്പ് ഉദ്യേഗസ്ഥരാണെന്ന് ആരോപണം വന്നിരുന്നു. മധുവിന്റെ സഹോദരിയാണ് പ്രതികളെ ഉദ്യോഗസ്ഥര്‍ സഹായിച്ചതായി ആരോപിച്ചത്. ഇതു കൂടാതെ സംഭവത്തിന്റെ ദൃക്ഷസാക്ഷികളില്‍ പലരും ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ പശ്ചത്താലത്തിലാണ് വനംവകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുക.

നേരെത്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മധുവിനെ കാട്ടി കൊടുത്തുവെന്ന ആരോപണം അന്വേഷിക്കുമെന്ന് ഐജി അജിത് കുമാര്‍ പറഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തിനു പുറമെ വനംവകുപ്പും സംഭവത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതോടെ സത്യം പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.

മധുവിന്റെ കൊലപാതകത്തില്‍ 11 പേര്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം, കാട്ടില്‍ അതിക്രമിച്ച് കയറി എന്നീ വകുപ്പുകളിലാണ് എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് എതിരെ ഏഴ് വകുപ്പുകള്‍ ചുമത്തും. ഹുസൈന്‍, മത്തച്ചന്‍, മനു, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ കരീം, അബ്ദുള്‍ ലത്തീഫ്, എ. പി ഉമ്മര്‍ എന്നിവര്‍ക്കതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.

Facebook Comments