രജനികാന്ത് ചിത്രം കാലയുടെ ടീസറിന്റെ റിലീസിങ് ഡേറ്റ് പുറത്തുവിട്ട് ധനുഷ്

രജനികാന്ത് ചിത്രം കാലയുടെ ടീസറിന്റെ റിലീസിങ് ഡേറ്റ് പുറത്തുവിട്ട് ധനുഷ്

രജനികാന്ത് ചിത്രം കാലയുടെ ടീസറിന്റെ റിലീസിങ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ധനുഷാണ് റിലീസിങ്‌ ഡേറ്റ് പുറത്തുവിട്ടത്. മാര്‍ച്ച് 1ന് ടീസര്‍ പുറത്തിറങ്ങുമെന്ന് ധനുഷ് ട്വിറ്ററിലൂടെ അറിയിച്ചു.

മാര്‍ച്ച് പത്തിനാണ് ടീസര്‍ പുറത്തിറങ്ങുക എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും മറുപടിയായാണ് ധനുഷ് ടീസറിന്റെ റിലീസിങ് ഡേറ്റ് പുറത്തുവിട്ടത്.

”നിങ്ങളെല്ലാവരും കാത്തിരുന്ന വാര്‍ത്ത ഇതാ, കാലയുടെ ടീസര്‍ മാര്‍ച്ച് 1ന് പുറത്തിറക്കും. നമ്മുടെ ഒരേയൊരു സൂപ്പര്‍സ്റ്റാറിന്റെ സ്റ്റൈലും പ്രഭാവവും കാണാനായി കാത്തിരിക്കൂ” ധനുഷ് ട്വിറ്ററില്‍
കുറിച്ചു. രജനിയുടെ മാസ്സ് ലുക്കുള്ള കാലയിലെ പോസ്റ്റും ധനുഷ് ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Facebook Comments