രാഹുല്‍ തന്‌റെ നേതാവല്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍

രാഹുല്‍ തന്‌റെ നേതാവല്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍

മുംബൈ: രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി തനിക്ക് ഇഷ്ടമാണെങ്കിലും രാഹുല്‍ ഗാന്ധി തന്‌റെ നേതാവല്ലെന്ന് പട്ടിദാര്‍ അനാമത് ആന്ദോളന്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍.

ഹാര്‍ദ്ദിക് ഗുജറാത്ത് തെരഞ്ഞെടുപ്പിന്‌റെ സമയത്താണ് കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌റെ പ്രകടനത്തില്‍ തൃപ്തിയുണ്ടെന്നും ഇന്ന് ഗുജറാത്തിലെ ജനങ്ങളുടെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ ഹാര്‍ദ്ദിക്, ജനങ്ങളുടെ പള്‍സ് അറിയുന്നതിലാണ് കൂടുതല്‍ പ്രാധാന്യമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പ് സമൂഹത്തിലെ പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളും എന്തെന്ന് കൂടുതല്‍ പഠിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

Facebook Comments