ഷുഹൈബ് വധത്തില്‍ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

ഷുഹൈബ് വധത്തില്‍ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‌റെ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു. അറസ്റ്റിലായ ആകാശ്, റിജിന്‍ രാജ് എന്നിവരെയാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് വി.എ ആന്റണിയുടെ നേതൃത്വത്തിലുളള സംഘമാണ് സാക്ഷികളെയെത്തിച്ച് തിരിച്ചറിയില്‍ പരേഡ് നടത്തിയത്.

കൊല്ലപ്പെട്ട ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ് , റിയാസ് എന്നിവരും മറ്റൊരു സാക്ഷിയുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റിലായ ആകാശിന്റെ പങ്കിനെക്കുറിച്ച് നൗഷാദ് ആദ്യ ഘട്ടത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് പ്രതികളെ തിരിച്ചറിയുകയായിരുന്നു. നൗഷാദിനും റിയാസിനുമൊപ്പം മറ്റൊരു സാക്ഷി കൂടി വന്നിരുന്നുവെങ്കിലും സാക്ഷിയുടെ സ്വകാര്യത പരിഗണിച്ച് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Facebook Comments