മധുവിന്‌റെ മരണമൊഴി പുറത്ത്

മധുവിന്‌റെ മരണമൊഴി പുറത്ത്

അട്ടപ്പാടി: ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്‌റെ മരണമൊഴി പുറത്ത്. മരണത്തിന് എതാനും നിമിഷങ്ങള്‍ മുമ്പാണ് മധു തന്നെ മര്‍ദ്ദിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു നല്‍കിയത്. കാട്ടില്‍ നിന്നും പിടിച്ച തന്നെ കള്ളനെന്ന് പറഞ്ഞ് നാട്ടുകാര്‍ അടിക്കുകയും ചവിട്ടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ചിലര്‍ തന്‌റെ മൂക്കിലേക്കാണ് വെള്ളം ഒഴിച്ചതെന്നും മധുവിന്‌റെ മൊഴിയില്‍ പറയുന്നു. മൊഴി നല്‍കി കുറച്ച് സമയം കഴിഞ്ഞ് മധു മരിച്ചെന്നാണ് പൊലീസിന്‌റെ എഫ്.ഐ.ആറില്‍ പറയുന്നത്.

മാത്തച്ചന്‍, മനു, ഹുസൈന്‍, അബ്ദുള്‍ കരീം, അബ്ദുള്‍ ലത്തീഫ് തുടങ്ങിയവരാണ് തന്നെ മര്‍ദ്ദിച്ചതെന്നും മധു നല്‍കിയ മൊഴിയില്‍ പറയുന്നു.എന്നാല്‍ എഫ്.ഐ.ആറില്‍ എവിടെയും മധുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്നില്ല.

അതേസമയം മധുവിന്‌റെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യുന്നത് നാളത്തേക്ക് മാറ്റി

Facebook Comments