ആരും സെല്‍ഫ് ഗോള്‍ അടിക്കരുതെന്ന് കാനം

ആരും സെല്‍ഫ് ഗോള്‍ അടിക്കരുതെന്ന് കാനം

തൃശൂര്‍: കെ.എം മാണിയെയും കേരള കോണ്‍ഗ്രസിനെയും ഇടതമുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിനെ പരോക്ഷമായി എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനു നിലവില്‍ ദൗര്‍ബല്യമില്ലെന്നും ആരും സെല്‍ഫ് ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. ന്യുനപക്ഷങ്ങളെ സഹായിക്കാന്‍ എല്‍ഡിഎഫ് അല്ലാതെ ആരുമില്ലെന്ന് ജനത്തിനറിയാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സംസ്ഥാന സമ്മേളനത്തിന്‌റെ ഭാഗമായി കേരളം ഇന്നലെ, ഇന്ന് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാനം.

മാണിയെ വേദിയിലിരുത്തിയായിരുന്നു കാനത്തിന്‌റെ പരാമര്‍ശം. മറ്റു പാര്‍ട്ടികള്‍ക്കെല്ലാം വോട്ടു കുറഞ്ഞു. വോട്ടു കൂടിയത് എല്‍ഡിഎഫിനു മാത്രമാണ്. ഇതെല്ലാം കാണിക്കുന്നത് ഇടതമുന്നണിയുടെ ജനപങ്കാളിത്തമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Facebook Comments