ജനവാസ മേഖലയിലിറങ്ങിയ ആനകളെ കാട് കയറ്റി

ജനവാസ മേഖലയിലിറങ്ങിയ ആനകളെ കാട് കയറ്റി

പാലക്കാട്:  ജനവാസ മേഖലയിലിറങ്ങിയ ആനകളെ കാട് കയറ്റി. വയനാട്ടില്‍ നിന്നുമെത്തിയ സ്‌പെഷ്യല്‍ ടീമും , ഫോറസ്റ്റ് അധികൃതരും ഇന്നലെ രാത്രി വളരെ വൈകിയും നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ആനകളെ തിരിച്ചു കയറ്റിയത്.

ഇന്നലെ രാവിലെ പാലക്കാട് മാത്തൂര്‍ വനമേഖലയില്‍ നിലയുറപ്പിച്ച ആനകളെ വയനാട്ടില്‍ നിന്നെത്തിയ സ്‌പെഷ്യല്‍ ടീമിന്‌റെ സഹായത്തോടെയാണ് കാട് കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പടക്കം പൊട്ടിച്ചും, ശബ്ദം മുഴക്കിയുമാണ് ആനകളെ തുരത്തിയത്.

മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് മുണ്ടൂര്‍ വനമേഖലയില്‍ നിന്ന് ആനകള്‍ പാലക്കാട് മന്ദംപുള്ളി മേഖലയിലിറങ്ങിയത്. ഫോറസ്റ്റ്, അധികൃതരും, നാട്ടുകാരും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപെട്ടതോടെയാണ്, വയനാട്ടില്‍ നിന്ന് പ്രത്യേക സംഘം ആനകളെ തുരത്താനായി ഇന്നലെയെത്തിയത്.

Facebook Comments