ഫ്‌ളോറിഡ കൂട്ടക്കൊല തടയാമായിരുന്നുവെന്ന വെളിപ്പെടുത്തലമായി എഫ്ബിഐ

ഫ്‌ളോറിഡ കൂട്ടക്കൊല തടയാമായിരുന്നുവെന്ന വെളിപ്പെടുത്തലമായി എഫ്ബിഐ

വാഷിങ്ടണ്: കൂട്ട വെടിവെപ്പ് നടത്താന് കെല്‍പുള്ളവനാണ് നിക്കോളസ് ക്രൂസ് എന്ന രഹസ്യ വിവരം എഫ്ബിഐ തള്ളിയില്ലായിരുന്നെങ്കില്‍ പതിനഞ്ച് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ജീവന്‍ നഷടപ്പെടില്ലായിരുന്നു. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ആ വലിയ വീഴ്ച്ച ഇപ്പോള് തുറന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്കയുടെ ഏറ്റവും വലിയരഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ.

അസാധാരണമായ സ്വഭാവത്തിനും അസ്വസ്ഥതയുണ്ടാക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും ഉടമയാണ് ക്രൂസ് എന്ന രഹസ്യ വിവരം എഫ് ബിഐയ്ക്ക് ലഭിച്ചിരുന്നു. ഒരു സ്‌കൂള്‍ വെടിവെയ്പ്പു നടത്താന്‍ കെല്‍പ്പുള്ള സ്വഭാവത്തിനുടമയും എആര്‍ 15 റൈഫിളിന്‌റെ ഉടമയെന്നു വിശദീകരച്ച റിപ്പോര്‍ട്ടാണ് എഫ്ബിഐക്ക് ലഭിച്ചിരുന്നത്.. എന്നാല്‍ അതു നിസാരമായി കണ്ടതിനു നല്‍കേണ്ടി വന്നത് 17 ജീവനുകളും.

Facebook Comments