മലയാളിയിൽ ഉടലെടുക്കുന്ന മണ്ണിന്റെ മക്കൾ വാദം

മലയാളിയിൽ ഉടലെടുക്കുന്ന മണ്ണിന്റെ മക്കൾ വാദം
Gokul Gopalakrishnan

……………………………………………………….

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന ഒരു വിഭാഗം ആണ് അന്യസംസ്ഥാന തൊഴിലാളികൾ. നമ്മുടെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ ബംഗാളികൾ. നോർത്തിൽ നിന്നും വരുന്ന എല്ലാവരും നമ്മുക് ബംഗാളികൾ ആണല്ലോ.കുറ്റം പറയാൻ പറ്റില്ല ,കാരണം സൗത്തിൽ നിന്നു പോകുന്നവർ അവർക്ക് മദ്രാസ്സികലും ആണ്.

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്നതും അക്രമിക്കപ്പെടുന്നതും എന്തിനേറെ അപമാനിക്കപ്പെടുന്നതും ആയ ഒരു വിഭാഗം ആണ് ഈ അന്യ സംസ്ഥാന തൊഴിലാളികൾ.

എന്ത് കൊണ്ട് ഇവർ കേരളത്തിൽ വർധിച്ചു വരുന്നു എന്നത് ഈ സമ്പൂർണ സാക്ഷരത നേടിയ സമൂഹം ഓർക്കുന്നില്ല.

മലയാളികൾ ചെയ്യാൻ കുറച്ചിൽ ആയി കാണപ്പെടുന്ന ജോലികൾ ചെയ്യാൻ വേണ്ടി ഇന്ന് ഇവിടെ ഉള്ളത് ഈ ബംഗാളികൾ എന്ന് നാം മുദ്രകുത്തിയ മനുഷ്യർ മാത്രം ആണ് ഉള്ളത്. അവർ ഇവിടെ പെരുകാൻ കാരണം നമ്മൾ തന്നെ ആണെന്ന് ഓർക്കുന്നത് നല്ലത് ആയിരിക്കും.

പലപ്പോഴും ഇവിടെ ഉള്ളവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ പോലും ഇവരുടെ തലയിൽ അടിച്ചേല്പിക്ക പെടുന്നതായി തോന്നിയിട്ടുണ്ട്. ക്രൈം റേറ്റ് കണക്ക് അനുസരിച്ചു കേരളത്തിൽ മലയാളികൾ ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളുടെ പകുതി പോലും ഇവർ ചെയ്തിട്ടില്ല എന്നത് ആണ് വാസ്തവം. പക്ഷെ നമ്മുക് എന്നാലും ഇവരെ സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാൻ കഴിയൂ.

കുറച്ചു പേർ ചെയ്യുന്ന തെറ്റിനു എന്തിനു എല്ലാവരും ശിക്ഷ അനുഭവിക്കണം. എല്ലാ കൂട്ടത്തിലും ഉണ്ട് നല്ലതും മോശവും ആയ ആൾകാർ. ഒരു മലയാളി കുറ്റം ചെയ്ത എന്നു കരുതി എല്ല  മലയാളികളും പഴി ചാര പെടാറില്ല. പക്ഷെ ഒരു അന്യസംസ്ഥാനക്കാരൻ കുറ്റം ചെയ്‌താൽ കേരളത്തിലുള്ള എല്ല അന്യ സംസ്ഥാന തൊഴിലാളികളും അതിൻറെ അഫ്റ്റർ എഫക്ട് അനുഭവിക്കേണ്ട  അവസ്ഥയാണ്.

കയറി പോകുന്ന ബസുകളിൽ പോലും ഇവർക്ക് ലഭിക്കുന്നത് പുച്ഛം ആണ്. കൊച്ചിയിൽ നേരിട്ട് കണ്ടൊരു അനുഭവം ആയിരുന്നു അത്.അവരും തരുന്നത് കാശ് തന്നെ അല്ലെ.

മലയാളികൾ ഈ ഇടക്ക് പൊട്ടി മുളച്ചൊരു അസുഖം ആണ് മണ്ണിന്റെ മക്കൾ സ്നേഹം.അതിനു കഴിഞ്ഞ ഇര ആയത് ഒരു അന്യസംസ്ഥാന തൊഴിലാളി.ഈ എമാന്മാർ ഒർക്കുന്നുണ്ടോ എന്നറിയില്ല , കുറച്ച്കാലം മുൻ്പ തൊഴിൽ ഇല്ലാത്ത മലയാളികൾക്ക് ആശ്രയിക്കാൻ ഗൾഫ് ഇല്ലായിരുന്നു. അവർ അന്ന് ജോലി തേടി പോയിരുന്നത് മുംബൈയിലായിരുന്നു. ആ ഇടക്കാണ് ശിവസേന മണ്ണിന്റെ മക്കൾ നീക്കവുമായി വന്നത്. അതായത് മറാഠികളുടെ മണ്ണിൽ മറാഠികൾ മാത്രം മതിയെന്ന ഫാസിസ്റ്റ് നിലപാട്.ഇവിടെ നിന്നുള്ളവര തല്ലി ഓടിച്ച ചരിത്രം വരെയുണ്ട്.അന്ന് കേരളം അടക്കം ആ നീക്കത്തെ ശക്തമായി എതിർത്തതാണ്. ആ കാലം കഴിഞ്ഞു.ഇപ്പോൾ മലയാളി ജോലിക്ക് ആശ്രയിക്കുന്നത് ഗൾഫാണ്.അപ്പോ അങ്ങനെ ഉണ്ടായ കുറേ കാശ് കൈയിൽ വരുമ്പോ പച്ച മലയാളത്തിൽ പറഞ്ഞാൽ എല്ലിനിടയിൽ കുത്തൽവരുമ്പോ മലയാളികൾക്ക് മണ്ണിന്റെ മക്കൾ ചിന്തയൊക്കെ വരും. അപ്പോൾ പണിയെടുക്കാൻ വരുന്നവരെ ഒന്ന് പൊട്ടിക്കാനാക്കെ തോന്നും.

പ്രാചിന ഇന്ത്യൻ സാഹിത്യത്തിൽ ഒരു വാക്ക് ഉണ്ട് അതിഥി ദേവോ ഭവ

അതിഥിയെ ദൈവത്തെപോലെ സേവിക്കുക എന്ന്

ബംഗാളികൾക്ക് എന്ത് അതിഥി ദേവോ ഭവ അല്ലെ

Facebook Comments