നമ്മുടെ കേരള പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ സഹായിക്കാന്‍ വിവരമുള്ള ആരും കേരളക്കരയില്‍ ഇല്ലേ ?

നമ്മുടെ കേരള പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ സഹായിക്കാന്‍ വിവരമുള്ള ആരും കേരളക്കരയില്‍ ഇല്ലേ ?

നരേന്ദ്ര മോദിയുടെ അടക്കം പ്രിയങ്കരനായ ഇന്റെലിജെന്‍സ്‌ വിഭാഗം ഉള്‍പ്പെടെയുള്ള ഉന്നത വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ആ മനുഷ്യന് ഉണ്ടായതും ഇനി ഉണ്ടാവാന്‍ പോകുന്നതുമായ ഒരു വലിയ ദോഷത്തിന് കൃത്യമായ ഒരു പരിഹാരം നല്‍കാന്‍ ആരുമില്ലാതെപോയല്ലോ…

ഇപ്പോള്‍ അദ്ദേഹം നടത്തിയ സര്‍ജറികൊണ്ടൊന്നും പ്രശ്നം തീരുന്നില്ല. രോഗത്തെ അല്ല രോഗ കാരണത്തെയാണ് കണ്ടെത്തി ചികിത്സിക്കേണ്ടത്. പണവും അധികാരവും ഉള്ള ലോക്‌നാഥ് ബെഹ്‌റ നല്ലൊരു ഈശ്വര വിശ്വാസി കൂടിയാണ്, പക്ഷേ അദ്ദേഹത്തിന് തന്റെ രക്ഷക്കുള്ള മാര്‍ഗ്ഗങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള വരം ലഭിക്കാതെപോയി.

അദ്ദേഹത്തിന്റെ പ്രഭാവലയത്തിലെ ആരും കണ്ടെത്താത്ത ആ തകരാര്‍ പരിഹരിച്ച്, കൃത്യമായ കാര്യങ്ങള്‍ ചെയ്യാത്ത പക്ഷം അദ്ദേഹം എന്തിന് വേണ്ടിയാണോ സര്‍ജറി ചെയ്തത് അതിന് വിപരീതമായ അവസ്ഥതന്നെ ഭാവിയില്‍ വരുമെന്നുള്ളതില്‍ തെല്ലും സംശയമില്ല. ബാബയുടെ ദര്‍ശനത്താല്‍ ഞാന്‍ നടത്തിയ പ്രവചനങ്ങള്‍ അറിയുന്നവര്‍ക്ക് ഇതിന്റെ ഗൗരവം മനസ്സിലാകും.

അദ്ദേഹം വിശ്രമിക്കുന്ന ആശുപത്രിയുടെ മുന്നില്‍ കാത്തുകിടക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ ആര്‍ക്കെങ്കിലും വരാന്‍ പോകുന്ന കാര്യങ്ങള്‍ പ്രവചിക്കാനുള്ള സിദ്ധിയോ, അദ്ദേഹത്തിന് വരാന്‍ പോകുന്ന ദോഷത്തെ തടയാനുള്ള ജ്ഞാനമോ ഉണ്ടെങ്കില്‍ എന്റെ വാക്കുകളുടെ പൊരുള്‍ വ്യക്തമാകും.

പിന്നെ നമ്മൾ എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല, ഇതിലും വലിയ എന്തെല്ലാം പറഞ്ഞിരിക്കുന്നു, പറഞ്ഞതെല്ലാം കൺമുന്നിൽ സംഭവിച്ചിട്ടും ഇവിടുത്തെ കഴുതകൾ വല്ലതും പഠിച്ചിട്ടുണ്ടോ… ഇല്ല, അതുപോലെ തന്നെ ഇതും, എല്ലാം ലോക്‌നാഥ് ബെഹ്‌റ ഐപിഎസിന്റെ വിധി… അദ്ദേഹം അനുഭവിക്കട്ടെ !

-സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ്

Facebook Comments