ഈ കപ്പ് നിങ്ങൾക്കുള്ളതാണ് ദ്രാവിഡ്

ഈ കപ്പ് നിങ്ങൾക്കുള്ളതാണ് ദ്രാവിഡ്

Gokul Gopalakrishnan

 

പ്രിയപ്പെട്ട ദ്രാവിഡ്,

ഈ ലോകകപ്പ് നിങ്ങൾക്കുള്ളതാണ്. ഇന്ത്യക്ക് നിങ്ങൾ നിർത്താതെ നൽകുന്ന സംഭവനകൾക്കുള്ളതാണ്.എല്ലാത്തിനും പുറമേ നയിക്കുന്ന ടീമോ കളിക്കുന്ന ടീമോ കിരീടം ചൂടില്ല എന്ന് പരിഹസിച്ചവർക്കുള്ളതാണ്. എന്നും നിങ്ങളുടെ നേട്ടങ്ങൾ അവഗണിക്കപ്പെടുകയാണ്  ചെയ്തിട്ടുള്ളത്. ലക്ഷ്മണിന്റെ 281 റൺസ് ആഘോഷമാക്കുമ്പോഴും നിങ്ങളുടെ നിർണായക ഘട്ടത്തിലുള്ള 181 റൺസ് ആരും ഓർക്കാറില്ല. ക്രിക്കറ്റ് ദൈവം സച്ചിന്റെ സെഞ്ചുറികൾ ആഘോഷിക്കുമ്പോഴും നിങ്ങൾ  ക്രീസിൽ ചിലവഴിച്ച 44000 മിനിറ്റ് ആരും ഓർക്കുന്നില്ല.

നിങ്ങളെ അതിവേഗ ക്രിക്കറ്റിനു പറ്റിയ ആൾ അല്ല എന്നു പരിഹസിക്കുമ്പോഴും കളിച്ച എക ട്വൻ്റി ട്വൻ്റിയിൽ ആദ്യ മൂന്നു ബോളും സിക്സർ പറത്തിയ ദ്രാവിഡിനെ ആർക്കും അറിയില്ല. എന്തിനേറെ ഒരു വിടവാങ്ങൽ മത്സരമോ ആഘോഷമാക്കിയ വിടവാങ്ങലോ നിങ്ങൾക്ക് ലഭിച്ചില്ല. തങ്കൾക്ക് ഇതിലൊന്നും സങ്കടം കാണില്ലെന്നറിയാം. കാരണം ഒന്നും പ്രതീക്ഷിക്കാതെ ഇന്ത്യയുടെ വൻമതിലായി വർഷങ്ങളോളം ഞങ്ങളെ ത്രസിപ്പിച്ചയാളാണ്. ചീറി പാഞ്ഞു വരുന്ന അക്തറിന്റെ പന്തുകളെ തട്ടിയിട്ട് റാവൽപിണ്ടി എക്സ്പ്രസിന്റെ പോലും ക്ഷമ പരീക്ഷിച്ച മനുഷ്യനാണ്.

അതേ ഈ കുട്ടികൾ കപ്പ് നേടിയത് നിങ്ങൾക്കു വേണ്ടിയാണ്. ഒരു ഇതിഹാസത്തിന് ലഭിക്കേണ്ട കിരീടം ഈ കുട്ടികളെ നയിച്ച് നിങ്ങൾ നേടി. ഇന്ത്യയുടെ ഭാവിക്കായി നിങ്ങൾ ഒരു പറ്റം ചുണക്കുട്ടികളെ വാർത്തെടുത്തു. തുടരു ദ്രാവിഡ് താൻ എറേ സ്നേഹിച്ച ഗെയിമിനു വേണ്ടി, സ്വന്തം രാജ്യത്തിനു വേണ്ടി ഇനിയും സംഭാവനകൾ നൽകിക്കൊണ്ടെയിരിക്കു……..

Facebook Comments