ജിഎസ്ടിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് ; നടപടിയെടുക്കാതെ പോലീസ്

Home Featured ജിഎസ്ടിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് ; നടപടിയെടുക്കാതെ പോലീസ്
ജിഎസ്ടിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് ; നടപടിയെടുക്കാതെ പോലീസ്

plywood

എറണാകുളം: പെരുമ്പാവൂരില്‍ പ്ലൈവുഡ് കയറ്റുമതി ചെയ്യുന്ന ബില്ലില്‍ തിരിമറി നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം 28 ശതമാനമാണ് പ്ലൈവുഡിന് നികുതിയായി നിശ്ചയിച്ചിരുന്നത്. ഒരു ലോഡ് പ്ലൈവുഡ്(21 ടണ്‍ ട്രക്ക് പ്ലൈവുഡ്) ജിഎസ്ടി അനുസരിച്ച് ഒരു ലക്ഷത്തിലധികം നികുതിയാണ് ഈടാക്കി വരുന്നത്.

എന്നാല്‍ ചില പ്ലാറ്റ്‌ഫോം രജിസ്‌ട്രേഷന്‍ മാത്രമുള്ള പ്ലൈവുഡ് കമ്പനികള്‍ ബില്‍ തുകയായി ജിഎസ്ടി ചേര്‍ക്കുകയും സെയ്ല്‍സ് ടാക്‌സ് റിടേര്‍ണ്‍ നല്‍കാതിരിക്കുകയുമാണ് ചെയ്യുന്നത്. ആഗസ്റ്റ് 7ന് സോ മില്‍ ഓണേഴ്‌സ് ആന്റ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് പാലിയേക്കര ടോള്‍ പ്ലാസയില്‍ വച്ച് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ലോഡ് കണ്ടുപിടിക്കുകയും പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

IMG_4544-1 gst fraud

അതേസമയം പ്രതിസ്ഥാനത്ത് നിന്നവര്‍ തങ്ങളുടെ ലോഡ് തട്ടിക്കൊണ്ട് പോയി എന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കുകയും, പോലീസ് പരാതിയുടെ പുറത്ത് അസോസിയേഷന്‍ രൂപീകരിച്ച സ്‌ക്വാഡിന് നേരെ കേസടുക്കുകയും ചെയ്തു. പിന്നീട് സത്യാവസ്ഥ മനസ്സിലാക്കിയെങ്കിലും ബില്ലില്‍ തിരിമറി നടത്തിയവര്‍ക്കെതിരെ പോലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. പക്ഷേ അതിനുള്ളില്‍ സെയ്ല്‍സ് ടാക്‌സിനു കൈമാറിയ ബില്ലില്‍ തിരിമറി നടന്നുവെന്ന് കണ്ടെത്തുകയും നാലരക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.

IMG_4543 gst

‘ഇന്നും എറണാകുളത്ത് ബില്ലില്‍ തിരിമറി നടത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് നിരവധി കയറ്റുമതികള്‍ നടക്കുന്നുണ്ട്. ഇതിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയാലും യാതൊരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടാകാറില്ല’ എന്ന് സോ മില്‍ ഓണേഴ്‌സ് ആന്റ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ മൂവാറ്റുപുഴ മേഖലാ സെക്രട്ടറി ഷഫീഖ് അഭിപ്രായപ്പെട്ടു. കൂടാതെ ഇത്തരം തിരിമറികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെ വധഭീഷണിയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്ലൈവുഡിന്റെ ജിഎസ്ടി 18 ശതമാനമായി കുറച്ചുവെങ്കിലും ടാക്‌സ് റിട്ടേണ്‍ ചെയ്യാത്തവര്‍ ലക്ഷങ്ങളുടെ നികുതി തട്ടിപ്പാണ് നടത്തുന്നത്. ഇതൊരു മാഫിയയായി തന്നെ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ബന്ധപ്പെട്ട അധികൃതര്‍ ഇത്തരം മാഫിയക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ തട്ടിപ്പുകള്‍ നടത്താനുള്ള അന്തരീക്ഷം ഒരുക്കുകയാണ് ചെയ്യുന്നത്.

Facebook Comments