കൃത്യസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല, കൊലക്കേസ് പ്രതി ഹൃദയാഘാതം മൂലം മരണമടഞ്ഞു

Home Featured കൃത്യസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല, കൊലക്കേസ് പ്രതി ഹൃദയാഘാതം മൂലം മരണമടഞ്ഞു
കൃത്യസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല, കൊലക്കേസ് പ്രതി ഹൃദയാഘാതം മൂലം മരണമടഞ്ഞു

kannur1

കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ പോലീസിന്റെ അനാസ്ഥ മൂലം മരണം. ഇക്കഴിഞ്ഞ നവംബര്‍ 11ാം തീയതി കൊലപാതകക്കേസ് പ്രതിയായ ഷറഫാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. എന്നാല്‍ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തതും വേണ്ട രീതിയില്‍ ശ്രദ്ധയോ പരിചരണമോ ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകാത്തതാണ് മരണത്തിന് കാരണമായതെന്നാണ് അവതാര്‍ ടുഡേയ്ക്ക് ലഭിക്കുന്ന വിവരം. വേണു എന്ന പോലീസുദ്യോഗസ്ഥാനായിരുന്നു സംഭവസമയത്തെ ജയില്‍ വാര്‍ഡന്‍.

ഹൃദ്രോഗിയായ ഷറഫിന് ശാരീരികബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയാണെങ്കില്‍ ആശുപത്രിയിലെത്തിക്കണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നു. ശാരീരികബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് അറിയിച്ചിട്ടും ഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തതാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം.

ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് ആവശ്യമായ ചികില്‍സ പല സമയങ്ങളിലും നല്‍കാറില്ല. അതേസമയം സ്വാധീനമുള്ള ചില പ്രമുഖരായ പ്രതികള്‍ക്ക് വിഐപി പരിഗണനയാണ് ജയിലുകളില്‍ ലഭിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ മേലുദ്യോഗസ്ഥരുടെ അന്വേഷണം ഉണ്ടാകണം. ഇല്ലെങ്കില്‍ ഇനിയും ഇത്തരം അനാസ്ഥകള്‍ തുടരും.

Facebook Comments