കോടികളുടെ സ്വര്‍ണ്ണ കള്ളക്കടത്തും നികുതി തട്ടിപ്പും ; കല്യാണ്‍ ഗ്രൂപ്പിനെ എന്തുകൊണ്ട് തൊടുന്നില്ല ?

കോടികളുടെ സ്വര്‍ണ്ണ കള്ളക്കടത്തും നികുതി തട്ടിപ്പും ; കല്യാണ്‍ ഗ്രൂപ്പിനെ എന്തുകൊണ്ട് തൊടുന്നില്ല ?

kalyanaramanഇന്ത്യകണ്ട ഏറ്റവും വലിയ സ്വർണ്ണ കള്ളക്കടത്തിന് പിന്നിലെ രഹസ്യവിവരങ്ങള്‍ അവതാർ ടുഡേ വെളിപ്പെടുത്തുകയാണിവിടെ. സത്യങ്ങള്‍ തുറന്നുപറയുന്നവരെ വേട്ടയാടാന്‍ ശീലിച്ചവരാണ് നമുക്കു ചുറ്റുമുള്ളത്. കോടിക്കണക്കിന് രൂപ സംഭാവനയായും കിമ്പളമായും പരസ്യമായും നല്‍കുന്ന കല്യാണിനെ ശല്യപ്പെടുത്താന്‍ നമ്മുടെ രാഷ്ട്രീയക്കാരും നിയമപാലകരും മാധ്യമങ്ങളും തുനിയില്ലെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരു വ്യക്തിക്കും വ്യക്തമാണ്. കോടതിയില്‍ ഒരു കേസ് വിജയിക്കണമെങ്കില്‍ അതിനു തെളിവ് അനിവാര്യമാണ്, എന്നാല്‍ ഉന്നതരുടെ കുറ്റകൃത്യങ്ങള്‍ക്ക് എവിടെയാണ് കൃത്യമായ തെളിവ് ലഭിച്ച ചരിത്രമുള്ളത് ? കെ. എം. മാണിയും കെ. ബാബുവും രമേശ്‌ ചെന്നിത്തലയും അടക്കമുള്ളവര്‍ ബാറുകാരുടെ പക്കല്‍നിന്നും കോഴവാങ്ങിയത് ആര്‍ക്കാണ് അറിയാത്തത്. എന്നാല്‍ ഒന്നിനും തെളിവില്ല ! തെളിവ് കണ്ടെത്തേണ്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ തന്നെ അഴിമതിനടത്തിയാല്‍ പിന്നെ എന്ത് കാളമൂഡമാണ്‌ കോടതിക്കുമുന്നില്‍ സമര്‍പ്പിക്കാന്‍ ഉണ്ടാവുക ?

ഒരേ ദിവസം പറന്നു നടന്നു അഞ്ചു സ്വർണ്ണ ഷോറൂമുകൾവരെ ഉത്ഘാടനം ചെയ്തു ചരിത്രം സൃഷ്ട്ടിച്ച കല്യാൺ ഗ്രൂപ്പിന്റെ ചരിത്രം ചികയുകയാണ് അവതാർ ടുഡേ. ഏതാനും വർഷങ്ങൾക്ക് മുന്നേ തൃശൂർ നഗരത്തിൽ ബോംബെ ദൈംഗ്ങ്ങിന്റെ ഒരു ഔട്ട്‌ലെറ്റിൽ തുടങ്ങി, ഇപ്പോള്‍ എണ്ണായിരം കോടിയുടെ മേല്‍ ആസ്ഥിയിൽ എത്തിയതിനു പിന്നിൽ നേരായ മാർഗ്ഗം മാത്രമെങ്കിൽ നമ്മുടെ രാജ്യത്തെ എല്ലാ കച്ചവടക്കാരും കോടിശ്വരന്മാരായി മാറുമായിരുന്നു അല്ലേ ? ഇന്ന് റിലയന്‍സ് കഴിഞ്ഞാല്‍, ഇന്ത്യന്‍ സാമ്പത്തികരംഗത്ത് എന്ത് നടക്കണം എന്ന് തീരുമാനിക്കുന്ന തലത്തിലേക്ക് കല്യാണ്‍ മാറിയതെങ്ങിനെ ?

Kalyan Starsവിശ്വാസം അതല്ലേ എല്ലാം ! കല്യാൺ ജ്വല്ലറി കുവൈത്തിൽ നടത്തിയ ഒരു വൻ തട്ടിപ്പ്‌ നമ്മുടെ വാർത്താ മാധ്യമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട്‌ ചെയ്തതായി കണ്ടിട്ടില്ല. കുവൈറ്റിലെ ഷോ റൂം ഉദ്ഘാടന വേളയിൽ 75000 ദിനാറിന്റെ സമ്മാന പദ്ധതി കല്യാണ്‍ പ്രഖ്യാപിച്ചിരുന്നു. 150 ദിനാറിന്റെ ആഭരണങ്ങൾ വാങ്ങുന്നവർക്കായി നൽകുന്ന സമ്മാന കൂപ്പൺ ഫെബ്രുവരി 2ന് നറുക്കെടുപ്പ്‌ നടത്തി വിജയികളെ കണ്ടെത്തുമെന്നായിരുന്നു സ്ഥാപനത്തിന്റെ പ്രഖ്യാപനം. എന്നാൽ നറുക്കെടുപ്പ്‌ കാത്തിരുന്ന ആയിരകണക്കിന് ഉപഭോക്താക്കളെ വഞ്ചിച്ചു കൊണ്ട്‌ കല്യാൺ ജ്വല്ലറി സമ്മാന പദ്ധതിയിൽ നിന്നും പിൻമാറുകയായിരുന്നു. ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉപഭോക്താക്കളോട്‌ ദുബായിൽ വെച്ച്‌ നറുക്കെടുപ്പ്‌ നടത്തിയതായും കർണ്ണാടക സ്വദേശിയായ ബാലിക ഒന്നാം സമ്മാനത്തിന് അർഹയായെന്നുമാണ് കല്യാണ്‍ ഒടുവില്‍ അറിയിച്ചത്‌. തികച്ചും അസത്യമായിരുന്നു സ്ഥാപനത്തിന്റെ ഈ വിശദീകരണം. കാരണം, കുവൈത്ത്‌ സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റേയും കുവൈത്ത്‌ മുൻസിപാലിറ്റിയുടേയും അനുമതി പ്രകാരം മാത്രമാണ് ഏതു തരത്തിലുമുള്ള സമ്മാന പദ്ധതികൾ പ്രഖ്യാപിക്കാൻ പാടുള്ളൂ. ഒരിക്കൽ പ്രഖ്യാപിച്ച സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ്‌, ഈ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കുവൈത്തിൽ വെച്ച്‌ മാത്രമേ നടത്താൻ അനുവദിക്കു, ഇത്തരത്തിൽ വ്യവസ്ഥാപരമായി ചെയ്യേണ്ടുന്ന നറുക്കെടുപ്പ്‌ ദുബായിൽ വെച്ച്‌ നടത്തിയെന്നാണ് കല്യാണ്‍ അവകാശപ്പെടുന്നത്‌.

ഇത്‌ തീർത്തും സത്യ വിരുദ്ധമാണ്. ദുബായിൽ വെച്ച്‌ നടത്തിയ നറുക്കെടുപ്പ്‌ അവിടെ പ്രഖ്യാപിച്ച സമ്മാന പദ്ധതിയുടെ ഭാഗമായാണ്. മാത്രമല്ല, 75000 ദിനാർ എന്ന ഒന്നാം സമ്മാനത്തിന്റെ നറുക്കെടുപ്പ്‌ ദുബായിൽ വെച്ച്‌ നടത്താനായിരുന്നുവെങ്കിൽ യു.എ.ഈയുടെ കറൻസിയായ ദിർഹം പ്രകാരമായിരുന്നു പ്രഖ്യാപിക്കേണ്ടിയിരുന്നത്‌. യാതൊരുവിധ സാധ്യതാ പഠനവും നടത്താതെ, കമ്മീഷൻ ഏജന്റുമാരുടെ വാക്കുകൾ വിശ്വസിച്ച്‌ 3 ഷോറൂമുകൾ ഒറ്റയടിക്ക്‌ തുറന്നു കൊണ്ട്‌ സുവർണ്ണ സ്വപ്നങ്ങൾക്ക്‌ വന്ന തകർച്ച ഉപഭോക്താക്കളെ വഞ്ചിച്ച്‌ കൊണ്ട്‌ പരിഹരിക്കാമെന്ന കല്യാണിന്റെ കണക്ക് കൂട്ടൽ തെറ്റുക തന്നെ ചെയ്യും. ഇത്ര വലിയ ഒരു തട്ടിപ്പ്‌ നടന്നിട്ടും കുവൈത്തിലെ മലയാളി മാധ്യമ സിങ്കങ്ങൾ മിണ്ടാതിരിക്കാൻ മാത്രം വലിപ്പമുള്ള എന്ത് സ്വർണ്ണ കരണ്ടിയാണ് മാധ്യമ പ്രവർത്തകരുടെ അണ്ണാക്കില്‍ കല്യാൺ ജ്വല്ലറി തിരുകി കയറ്റിയത് ?

സാധാരണക്കാരൻ ഒരുകിലോ അധികമായി ലഗേജിൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ തന്റെ സ്വകാര്യ ആവശ്യത്തിനായുള്ള ഒരുപകരണമോ അല്ലെങ്കില്‍ എന്തിനുപറയണം, രണ്ടു വിദേശമദ്യകുപ്പി കൊണ്ടുവരുകയോ ചെയ്‌താൽ ഡ്യൂട്ടിയുടെ പേരിൽ എയർപോർട്ട് അധികാരികൾ ജനത്തെ പിഴിയും, അല്ലെങ്കിൽ അവരുടെ സാധനസാമഗ്രികൾ പിടിച്ചെടുക്കും ഇതാണ് പൊതുവേ വിമാനതാവളത്തില്‍ കണ്ടുവരുന്നത്‌. എന്നാല്‍ കോടികളുടെ സ്വര്‍ണ്ണം കടത്തുന്നവരില്‍ നിന്നും നികുതി ഈടാക്കുന്നത്തിനു പകരം അധികാരികളുടെ പൂര്‍ണ്ണ പിന്തുണയാണ് സ്വര്‍ണ്ണ ഭീമന്മാര്‍ക്ക് ലഭിച്ചുവരുന്നത്. ഇതെന്തു ന്യായം, ഇതെന്തു നീതി ?

പൊടി രൂപത്തില്‍ ഇറക്കുമതി ചെയ്യന്ന സ്വര്‍ണ്ണം കോയമ്പത്തൂരില്‍ എത്തിക്കുന്ന കല്യാണ്‍ ഇവിടെ വെച്ചാണ് തങ്ങളുടെ കച്ചവട ആവശ്യങ്ങള്‍ക്കായുള്ള രൂപത്തില്‍ സ്വര്‍ണ്ണം പണിക്കഴിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവും ചുരുങ്ങിയ പണിക്കൂലിയില്‍ സ്വര്‍ണ്ണം പണികഴിപ്പിക്കാന്‍ സാധിക്കുന്നത്‌ കോയമ്പത്തൂരില്‍ മാത്രമാണ്. ഇവിടുന്നാണ്‌ തങ്ങളുടെ വ്യവസായത്തിനാവശ്യമായ സ്വര്‍ണ്ണാഭരണങ്ങള്‍ കല്യാണ്‍ കടത്തുന്നതും. രാജത്തെ സിനിമാ താരങ്ങളെ മൊത്തമായി വിലക്കെടുക്കുകയും, ജനങ്ങള്‍ താരങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ മറയില്‍ രാജ്യത്തിന്റെ ഖജനാവില്‍ എത്തേണ്ട പണം വെട്ടിച്ചു രാജ്യത്തിനേയും ജനതയേയും ഒരേപോലെ കൊള്ളയടിച്ച് സ്വന്തം കീശവീര്‍പ്പിക്കുന്ന അച്ഛനെയും രണ്ട് മക്കളേയും തൊടാന്‍ രാജ്യത്ത് ആരെങ്കിലും ജന്മംകൊണ്ടിട്ടുണ്ടോ ?

kalyan familyടൈറ്റാന്‍ എവിയെഷന്‍ എന്ന വിമാന ഇടനിലക്കാരുടെ സഹായത്തോടെ കല്യാണ്‍ സ്വന്തമാക്കിയ ചെറുവിമാനത്തില്‍ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയതായും, 400 മുതല്‍ 700 കിലോ സ്വര്‍ണ്ണംവരെ ഈ ചെറു വിമാനത്തില്‍ കടത്തുന്ന കല്യാണ്‍ എയര്‍പോര്‍ട്ട് നികുതി വെട്ടിക്കുന്നതായുംഉള്ള രഹസ്യ വിവരം അവതാര്‍ ടുഡേക്ക് ലഭിച്ചു. ഇവര്‍ കടത്തുന്ന സ്വര്‍ണ്ണത്തിന്റെ നികുതി കൃത്യമായി നല്‍കിയാല്‍ കുറഞ്ഞത്‌ പത്തിനും പതിനഞ്ചിനും കോടി രൂപക്ക് മുകളില്‍ കേന്ദ്ര സര്‍ക്കാരിന് നികുതിയടക്കേണ്ടതായി വരുംമെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ തന്ത്രശാലികളായ കല്യാണ്‍ ഗ്രൂപ്പ്‌ വെറും പത്തുലക്ഷം രൂപ എയര്‍പോര്‍ട്ട് അധികാരികള്‍ക്ക് കൈക്കൂലി നല്‍കി സുഖമായി റെഡി ടു സെല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തങ്ങളുടെ ഷോറൂമിലേക്ക് കടത്തുന്ന വിവരം ഒരു മാധ്യമങ്ങളും വാര്‍ത്തയാക്കിയതായി കണ്ടില്ല. ആദ്യം രാജ്യത്തിനകത്ത് മാത്രം പറക്കാവുന്ന ചെറിയ വിമാനം മാത്രമായിരുന്നു കല്യാണിന്റെ സ്വന്തമെങ്കില്‍, ഇപ്പോള്‍ അന്താരാഷ്‌ട്ര തലത്തില്‍ പറക്കാനുള്ള വിമാനവും കല്യാണ്‍ സ്വന്തമാക്കിയിരിക്കുകയാണ്. (തുടരും)


കുറിപ്പ് : ഇത് ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ ആദ്യ ഭാഗമാണ്. ഈ വാര്‍ത്തയെ സംബന്ധിച്ച് കല്യാണിന്റെ പ്രതികരണം എന്താണെന്നറിയാന്‍ അവതാര്‍ ടുഡേ അവരോടു താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്നും പ്രതികരണമായി മൗനം മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. കല്യാണിനെ നിരീക്ഷിച്ച് കടിഞ്ഞാണിട്ടാല്‍ രാജ്യത്തിന്‌ ലഭിക്കുന്നത് ലഭിക്കുന്നത് ഒന്നും രണ്ടും രൂപയല്ല, കോടാനു കോടികളായിരിക്കും. ഇത്തരം കുത്തകകള്‍ വെട്ടിക്കുന്ന പണം മാത്രം മതി എഴുപതു ശതമാനം പട്ടിണി പാവങ്ങളുള്ള നമ്മുടെ രാജ്യത്തിലെ പാവങ്ങളുടെ വിശപ്പകറ്റാന്‍. അവതാർ കൂടുതൽ ഒന്നും ചോദിക്കുന്നില്ല. എയർപോർട്ട് കേന്ദ്രീകരിച്ചു നടത്തുന്ന കല്യാണിന്റെ കള്ളക്കടത്തിനെ തടയാൻ സംസ്ഥാന-കേന്ദ്ര സർക്കാറിന് ചങ്കൂറ്റമുണ്ടോ ?

ഈ വാര്‍ത്ത പുറത്തുവന്നതുകൊണ്ട് ലാഭം ഉണ്ടാകാന്‍ പോകുന്നത് നമ്മുടെ അധികാരികള്‍ക്കും നിയമപാലകര്‍ക്കും മാത്രമാണ്. ഈ വാര്‍ത്തയുടെ പേരില്‍ അന്വേഷണം നടത്താതിരിക്കാന്‍ കല്യാണില്‍നിന്നും യേമാന്മാര്‍ക്ക് ചാകരയായിരിക്കും.ചുറ്റുപാടും നടക്കുന്ന നന്മയുടെയും തിന്മയുടെയും വിവരങ്ങള്‍ ജനത്തിനും അധികാരികള്‍ക്കും മുന്‍പില്‍ സമര്‍പ്പിക്കുക മാത്രമേ മാധ്യമത്തിന്റെ ഉത്തരവാദിത്ത്വമുള്ളു. എന്നാല്‍ അതിന്റെവ് തെളിവുകള്‍ കണ്ടെത്തി, അവ കോടതിയില്‍ സമര്‍പ്പിക്കേണ്ട ഉത്തരവാദിത്ത്വം മാധ്യമങ്ങള്‍ക്കുള്ളതല്ല, മറിച്ച്, പോലീസിന്റെ ഉത്തരവാദിത്ത്വമാണ് . അതിനാണ് അവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നത്.

കല്യാണിന്റെ ഒരു പരസ്യം ഞങ്ങള്‍ക്കും കിട്ടിയാല്‍ എന്തേ പുളിക്കുമോ ? എന്നാല്‍ ആ പരസ്യഭാഗ്യത്തെ പുറങ്കാലുകൊണ്ട്തൊഴിച്ചെറിഞ്ഞു ഞങ്ങളറിഞ്ഞ വാര്‍ത്തകള്‍ അതേപടി സമൂഹത്തെ അറിയിക്കുന്ന മാധ്യമ ധര്‍മ്മമാണ് അവതാര്‍ ടുഡേ പുലര്‍ത്തുന്നത്. പ്രമുഖ മാധ്യമങ്ങള്‍ ഈ വാര്‍ത്ത കുഴിച്ചുമൂടുമെന്നതിനാല്‍ അധികാരികളുടെ കണ്ണുകള്‍ തുറപ്പിക്കാന്‍ ഇനി ഈവിവരം കഴിയുന്നതും പ്രചരിപ്പിക്കണോ വേണ്ടയോ എന്നത് ജനഹിതത്തിന് വിടുന്നു.

Save

Save

Save

Save

Facebook Comments