Latest News
ഗസ്റ്റ് അധ്യാപകരായി 70 വയസു വരെ പ്രായമുള്ള കൈ വിറക്കുന്നവരെ നിയമിക്കേണ്ട, വടിയെടുത്ത് ഡി വൈ എഫ് ഐ
പാർട്ടിക്കാരെയും പാർട്ടി അനുഭാവികളെയും തന്നിഷ്ടപ്രകാരം തൊഴിലിടങ്ങളിൽ കുത്തി തിരുകുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും വകുപ്പ് മന്ത്രിയുടെയും നടപടിക്ക് തിരിച്ചടി. ഗസ്റ്റ് അധ്യാപക നിയമന ഉത്തരവ് ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ പിൻവലിക്കേണ്ടി വന്നു. സംസ്ഥാനത്തെ ഗസ്റ്റ് അധ്യാപക നിയമനത്തിലെ വിവാദ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒടുവിൽ പിൻ വലിച്ചു.
ഗസ്റ്റ് അധ്യാപകരായി 70 വയസു വരെ പ്രായമുള്ള കൈ വിറക്കുന്നവരെ പോലും പരിഗണിക്കാനായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. ഭരണപക്ഷത്ത് നിന്നടക്കം വിമർശനം ഉയർന്നതോയാണ് തീരുമാനം മാറ്റിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പോലും രംഗത്ത് വരുകയായിരുന്നു. ഉത്തരവ് യുവജന വിരുദ്ധമാണെന്നും ഉടൻ പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.
ഉന്നത വിദ്യാഭ്യാസം നേടി തൊഴിലിനായി പതിനായിരക്കണക്കിന് ഉദ്യോഗർത്ഥികൾ കാത്തുനിൽക്കുമ്പോഴാണ് വിരമിച്ച അധ്യാപകരെ തന്നെ ഗസ്റ്റ് അധ്യാപകരായി നിയമിക്കാൻ സി പി എം മന്ത്രി തന്നെ ഉത്തരവിറക്കുന്നത്. ഇത് യുവജനങ്ങളിൽ താല്‍ക്കാലിക തൊഴില്‍ എന്ന പ്രതീക്ഷയെ പോലും ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ ആർട്ടോപിച്ചിരുന്നു. ഈ മാസം ഒൻപതാം തീയതിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കുന്നത്.