Entertainment
മകൾ തനിക്കഭിമാനമെന്ന് നടി രേഖ, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് നടി രേഖ. ഒരു കാലത്ത് മമ്മൂട്ടിക്കും, മോഹൻ ലാലിനും, ജയറാമിനുമൊപ്പം അഭിനച്ച നായിക. മലയാളത്തിൽ മാത്രം അവർ ഒതുങ്ങിയില്ല. അവസരങ്ങൾ വന്നപ്പോൾ തമിഴിലും, തെലുങ്കിലും, കന്നടയിലും അഭിനയിച്ചു. പിന്നീട് ബ്രേക്ക് എടുക്കുകയായിരുന്നു താരം. എങ്കിലും അവർ തന്റെ പ്രേക്ഷകരെ ഇന്റഗ്രാമിലൂടെയും, യു ട്യൂബിലൂടെയും കണക്ട് ചെയുന്നുണ്ട്.
താരം പോസ്റ്റ് ചെയ്യുന്ന വീഡിയോക്കും, ഫോട്ടോസിനും ലൈകുകളും കമ്മന്റുകളും ഒരുപാടാണ്. ചില റീൽസ് പെട്ടെന്ന് തന്നെ വൈറൽ ആവാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഏക മകൾ അബിക്കൊപ്പമുള്ള വീഡിയോസ്. ഇപ്പോൾ അവർ മകൾക്കൊപ്പമുള്ള രസകരമായ വീഡിയോസുമായി എത്തിയിരിക്കുകയാണ്. മകളെ കുറിച്ചു അഭിമാനിക്കുന്ന അമ്മയാണ് ഞാൻ. സുന്ദരിയും ബുദ്ധിശാലിയുമാനാണവൾ. ദൈവത്തിനു നന്ദി എന്നാണ് രേഖ ക്യാപ്ഷൻ കൊടുത്തത്. പോസ്റ്റിനു താഴെ വന്ന കമ്മന്റുകളും രസകരമാണ്.
അമ്മയും മകളും ഒരുപോലുണ്ട്, ക്യൂട്ട്, രണ്ടാളോടും സ്നേഹം, ഒന്നിച്ചു കാണാനാണയത്തിൽ സന്തോഷം, മമ്മിയും മോളും തുടങ്ങി കമന്റുകൾ. മകൾ യു എസിലാണ്. ഇടയ്ക്കു എല്ലാവരെയും കാണാൻ നാട്ടിൽ എത്താറുമുണ്ട്. പഠനത്തിൽ ശ്രദ്ധിച്ചുജോലി നേടുകയായിരുന്നു അവളുടെ ലക്ഷ്യം. അതവൾ സാധിച്ചു. രേഖയുടെമകളല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. അതല്ലാതെ താരപുത്രിക്കു സാധാരണ ജീവിതം തുടരുന്നതിൽ കുഴപ്പമൊന്നുമില്ല. മോളു വിദേശത്തേക്ക് പോയപ്പോൾ അവളെ ഞാൻ വല്ലാതെ മിസ്സ് ചെയ്തു.
ബിസിനസ് കാര്യങ്ങളിൽ ഭർത്താവും ബിസി ആയിരിക്കും. അതുകൊണ്ടൊക്കെ ഞാൻ ഒറ്റപെടുകയായിരുന്നു. മോളായിരുന്നു എന്റെ ഏറ്റവും നല്ല കൂട്ട്. അവൾ എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ആണ്. വിദേശത്തുപോയപ്പോൾ പതുക്കെ അവളെ ഫോണിലും കിട്ടാതെ ആയി. അത്രക്കുണ്ട് ജോലി തിരക്ക്. അങ്ങനെ യു ട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു. പ്രേക്ഷകർ നൽകുന്ന സപ്പോർട്ട് ആണ് എന്റെ വിജയം. ജോർജ് ഹാരിസ് ആണ് രേഖയുടെ ഭർത്താവ്. ഇവരുടെ ഏകമകളാണ് അബി. രേഖയെ പോലെ അബി സിനിമയിലേക്ക് വരികയല്ല ഉണ്ടായത്. ആഗ്രഹം പോലെ പഠിച്ചു ജോലിക്ക് കയറുകയായിരുന്നു. രേഖ 150 ഓളം തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.